ഇന്ത്യ എന്ന ഭീമൻ ഉണരുന്നു
അബൂദാബി : ഉറങ്ങുകയായിരുന്നു ഇന്ത്യ ഇത്രയും നാൾ എന്നാൽ എ.എഫ്.സി ഏഷ്യൻ കപ്പ് തുടങ്ങിയത് മുതൽ ഇന്ത്യ എന്ന ഭീമൻ ഉണരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ മുതൽ ബെഞ്ചിൽ ഇരിക്കുന്ന ഓരോ കളിക്കാരന്റെ
മുഖത്തുമുണ്ട് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി. ആദ്യ കളിയിൽ തായ്ലൻഡിനെ 4-1 ന് പരാജയപ്പെടുത്തിയ ടീം കഴിഞ്ഞ ദിവസം U.A.E യോട് 2-൦ ത്തിന് തോൽവി രുചിച്ചിരുന്നെങ്കിലും U.A.E ക്ക് എതിരെ ഇന്ത്യയുടെ പ്രകടനം ഇന്ത്യൻ ക്യാമ്പിന് നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമാവില്ല. ഭാഗ്യമില്ലായ്മ കൊണ്ട് മാത്രം ബാറിൽ തട്ടി തെറിച്ചത് 2 ഷോട്ടുകൾ ആണ്. കൂടാതെ 2 മലയാളി താരങ്ങളുടെ ഫസ്റ്റ് ഇലവൺ സാനിധ്യം മലയാളിക്ക് കടലോളം അഭിമാനിക്കാൻ വകയും നൽകുന്നുണ്ട്. ഡിഫൻസിൽ ജിങ്കാനും അനസും സുബാഷിഷും കൂടാതെ പ്രീതം കൊട്ടാലും ചേരുമ്പോൾ ഇന്ത്യൻ പ്രധിരോധം അതിശക്തമാവുന്നു മധ്യ നിരയിൽ പ്രണോയ് ഹാൾഡർ ഡിഫെൻസിവ് മിഡ്‌ഫീൽഡർ സ്ഥാനം അക്ഷയമായി കൈകാര്യം ചെയ്യുമ്പോൾ അനിരുദ്ധ് ഥാപ്പക്ക് മുന്നോട്ടിറങ്ങി കളിയ്ക്കാൻ സാധിക്കുന്നു.കൂടാതെ ഉദാന്ത സിംഗ് മികച്ച രീതിയിൽ അറ്റാക്ക് ചെയ്ത കളിക്കുന്നത് ഫോർവേഡുകളെ സഹായിക്കുന്നു പക്ഷെ ലെഫ്റ് വിങ്ങിൽ ആണ് അല്പമെങ്കിലും പ്രശ്നം ഉള്ളത് ലെഫ്റ് വിങ് കൈകാര്യം ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്‌ഫീൽഡർ ഹാലിച്ചരൻ നാസറി ഇടയ്ക്കിടെ മിസ്പാസ്സ് കളിക്കുന്നത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടാവാം. എന്തുകൊണ്ടും നാസറിയെക്കാൾ മികച്ച ഒരു ഓപ്ഷൻ തന്നെയാവും ജാക്കിചാന്ദ് സിംഗ്. പ്രായം തളർത്താത്ത പോരാളി നമ്മുടെ സ്വന്തം ക്യാപ്ററൻ സുനിൽ ഛേത്രി മികച്ച ഫോമിൽ കളിക്കുമ്പോൾ അത്രത്തോളം ഉഴരാൻ ഒപ്പം കളിക്കുന്ന ഫോർവേഡുകൾക്ക് സാധിക്കുന്നില്ല എന്നത് സത്യമാണ് എന്നാൽ ജെജെയെക്കാൾ മികച്ച ചോയ്സ് മലയാളി ആഷിഖ് കുരുണിയൻ ആണ്. ബെഞ്ചിൽ ഇരിക്കുന്ന ബൽവന്ത് സിംഗിനെ കൂടി കഴിഞ്ഞ കളിക്ക് പരീക്ഷിക്കാമായിരുന്നു. ബെഞ്ചിൽ ഇരിക്കുന്നവരിൽ റൗളിൻ ബോർജസ് സാമാന്യം നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്. വലയ്ക്ക് മുന്നിലെ കാവൽക്കാരൻ ഗുർപ്രീത് സിംഗ് സന്ദു നന്നായി കളിക്കുന്നുണ്ട്. സബ്ബിൽ ഏറ്റവും മികച്ച നിരയുള്ളത് കീപ്പർമാരാണ് പുണെ സിറ്റിയുടെ കീപ്പർ വിശാൽ കെയ്‌തും മുംബൈയുടെ കീപ്പർ അമരീന്ദർ സിംഗും ഏത് ഘട്ടത്തിലും ആശ്രയിക്കാൻ പറ്റുന്നവർ. ഈ പതിറ്റാണ്ടിലെ തന്നെ മികച്ച ടീമുമായാണ് ഇന്ത്യ യു എ ഇ യിലേക്ക് വിമാനം കയറിയിരിക്കുന്നത്. ഒരു തോൽവി കൊണ്ട് മാത്രം തളർത്താൻ കഴിയുന്നവർ അല്ല ഇന്ത്യൻ ടീം കാരണം അവർ പ്രതിനിധാനം ചെയ്യുന്നത് 132 കോടി ജന മനസുകളെയാണ് അവരുടെ പ്രാർത്ഥനകളെ ആണ്. All The Best Blue Tigers
"നിരാശയുണ്ട് അത് പക്ഷെ അടുത്ത മത്സരത്തിന്റെ വിജയദാഹം കൂട്ടുകയേ ഒള്ളു"
- Stephen Constentaine
(Indian Head Coach)
MATCH REVIEWER
matchreviewer.blogspot.com
Let's Connect : IG | sh_b__r
: E-mail | shabeer.smvc@gmail.com
Contents above are taken from different online portals So incase of any copyright issues contact me at my email address before further movement.


Comments
Post a Comment