സാനെ പുറത്ത് ; കാണാം ജോകിം ലോയുടെ അപ്രതീക്ഷിത ടീം
പരീക്ഷണങ്ങൾക്ക് എന്നും പേര് കേട്ടിട്ടുള്ള കോച്ചാണ് ജോക്കിം ലോ, ആ പരീക്ഷണങ്ങൾ അദ്ദേഹം ഈ ലോകകപ്പിനും പരീക്ഷിക്കുകയാണ്. മികച്ച ക്ലബ്ബ്കളിൽ ഒന്നായ മാൻ. സിറ്റിയുടെ മിഡ്‌ഫീൽഡർ ആയ ലെയോർ സാനെയെ ഒഴിവാക്കിയാണ് പുതിയ പരീക്ഷണം. ഈ വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച 27 അംഗ ടീമിൽ ഇടം പിടിച്ചിരുന്നു എന്നാൽ ഇന്ന് (04-൦6 -2018) ടീമിൽ നിന്ന് പിന്തള്ളപ്പെടുകയായിരുന്നു. സിറ്റിക്കായി 41 കളികളിൽ നിന്നും താരം 10 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 22 വയസ്സ് മാത്രം പ്രായം ഉള്ളതിനാൽ കൂടുതൽ അവസരങ്ങൾ ലഭ്യമാവും എന്നതിനാലാവണം ജോകിം ലോ സാനെയെ മാറ്റിനിർത്തിയത്. സാനെയുടെ കൂടെ ബയേർ ലെവർകൂസൻ ഗോൾ കീപ്പർ ബെർണാഡ് ലെനോയെയും അവരുടെ തന്നെ സെന്റർ ബാക്ക് ആയ ജോനാഥൻ ടാ. ഫ്രൈബെർഗ് സ്‌ട്രൈക്കർ നീൽസ് പീറ്റേഴ്സൺ എന്നിവരെയും കോച്ച് ഒഴിവാക്കിയിട്ടുണ്ട്. കോച്ചിന്റെ പരീക്ഷണങ്ങൾ മിക്കപ്പോഴും വിജയം കാണുന്നതിനാൽ ആരാധകർക്ക് വലിയ പരാതികൾ ഒന്നും തന്നെ ഇല്ല. ഒരാളുടെ കുറവ് നികത്താൻ പര്യാപ്‌തമായ താരങ്ങൾ ഉള്ളതിനാൽ കോച്ചിന്റെ തീരുമാനം ശരി തന്നെ എന്ന സമ്മതിക്കേണ്ടി വരും. അതെ സമയം പരിക്കിൽ നിന്നും
പരിപൂർണ മുക്തനായിട്ടില്ലാത്ത മാനുവൽ ന്യൂയർ ടീമിൽ ഇടം നേടി.
ജർമ്മനി 23 അംഗ ടീം :
ഗോൾ കീപ്പർമാർ
- Manuel Nueur - Bayern Munich
- Marc-Andre Ter Stegen - Barcelona
- Kevin Trapp - P.S.G
ഡിഫൻഡർമാർ
- Jerome Boateng - Bayern Munich
- Mathias Ginter - Borussia Monchengladbach
- Jonas Hector - Cologne
- Mat Hummels - Bayern Munich
- Joshua Kimmich - Bayern Munich
- Marvin Plattenhardt - Hertha Berlin
- Antonio Rudiger - Chelsea
- Niklas Sule - Bayern Munich
മിഡ്‌ഫീൽഡർമാർ
- Julian Brandt - Bayer Leverkusen
- Julian Draxler - P.S.G
- Leon Goretska - Schalke
- Ilkay Gundogan - Man. City
- Sami Khedira - Juventus
- Toni Kroos - Real Madrid
- Mesut Ozil - Arsenal
- Sebastian Rudy - Bayern Munich
സ്‌ട്രൈക്കർമാർ
- Mario Gomez - Stuttgart
- Thomas Muller - Bayern Munich
- Marco Rues - Borussia Dortmund
- Timo Werner - RB Leipzig
CORNER KICK
Disclaimer : The data i provide above has been picked up from various sites. So Please before reporting contact me, I am ready to reupload the content above
Credits : goal.com
bbcworld
Contact Me : smvc1357@gmail.com

Comments
Post a Comment