ലോകം കാൽപന്ത് കളിയിലേയ്ക്ക് ചുരുങ്ങാൻ ഇനി പത്തു ദിവസം മാത്രം
റഷ്യൻ മണ്ണിൽ പന്ത് ഉരുളൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീറും വാശിയും കളം നിറഞ്ഞ നിൽക്കുന്നത് നമ്മുടെ ശാന്ത-സുന്ദര ഭൂമിയായ കേരളത്തിൽ തന്നെയാണ്. അർജന്റീനയുടെ സ്വന്തം മിശിഹക്കും ബ്രസീലിന്റെ സുൽത്താൻ നെയ്മറിനും തന്നെയാണ് ഇന്ന് കേരളത്തിൽ പ്രസക്തിയുള്ളത് എന്ന് കരുതരുത് കാരണം ഇവിടെ ഫാൻസ് ഉള്ളത് അര്ജന്റീനക്കും ബ്രസീലിനും മാത്രമല്ല, ഉണ്ട ചോറിന് നന്ദി കാണിക്കുന്ന സൗദി പ്രവാസികൾ അടക്കം വലിയ ഒരു ആരാധക ശൃംഖല തന്നെയുണ്ട് കേരളത്തിൽ. സ്പെയിൻ, ജർമ്മനി, ഫ്രാൻസ് , സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗൽ അങ്ങനെ നീളും ആ ആരാധക ശൃംഖല.കപ്പിനും ചുണ്ടിനും ഇടയിൽ പെട്ട് നഷ്ടമായ ലോകകിരീടം പിടിചെടുക്കാൻ മെസ്സിയും ആദ്യ ലോകകിരീടം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ നെയ്മറും മികവുറ്റ ടീമുമായി വരുന്ന ക്രിസ്റ്യാനോയുടെ പോർച്ചുഗലും പിന്നെ ജർമനിയും ഇംഗ്ലണ്ടും ഫ്രാൻസും സ്പെയിനും ടൂർണമെന്റിലെ കറുത്ത കുതിരകൾ ആവാൻ ബെൽജിയവുമെല്ലാം ഒരുങ്ങി നിൽക്കുമ്പോൾ കളിക്കളത്തിൽ തീപാറും എന്ന് ഉറപ്പ്.

ഇനി ആ ചങ്കിടിപ്പിന്റെ ആവേശത്തിൻറെ നാളുകൾ ആരംഭിക്കുകയായി. ആ ആവേശത്തിൽ പങ്കുചേരാൻ ഓരോ ഫുട്‍ബോൾ ആരാധകനെ പോലെ തന്നെ ഞാനുമുണ്ടാകും. നിങ്ങൾക്ക് വേണ്ട ഫുട്ബാൾ വിശകലനങ്ങൾ ഇവിടെ ഈ ബ്ലോഗിൽ. ഓരോ ദിവസത്തെയും ഓരോ കളിയുടെയും വിശകലനങ്ങൾ ഇവിടെ ലഭ്യമാണ്. ഇനി പത്രത്തെ കാത്തിരിക്കേണ്ടി വരില്ല.
- ഇന്ന് രാത്രി മുതൽ ലോകകപ്പ് തുടങ്ങും ദിവസം വരെ നമുക്ക് ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള 10 ടീമുകളെ പരിചയപെടാം.
- ടീമിന്റെ ഓരോ കളിക്കാരെ കുറിച്ചും ടീമിന്റെ മികവ് പോരായ്മകളെ കുറിച്ചും വിശകലനങ്ങൾ നടത്താം.
- അഭിപ്രായങ്ങൾ smvc1357@gmail.com എന്ന ജിമെയിൽ അഡ്രസ്സിൽ അറിയിക്കുക.
- Every Blog will be published on 8.00 pm or 3.00pm.
- So visit our Blog : https://www.wccornerkick.blogspot.com
Comments
Post a Comment