Germany ; Team Report

ചാമ്പ്യൻസ് ജർമ്മനി

മികച്ച താര സാന്നിധ്യം ഉള്ള ടീമാണ് ജർമ്മനി. അത് അവർക്ക് തന്നെ നല്ല ബോധ്യമുള്ള കാര്യവും ആണ് അതിനാൽ തന്നെ മികവ് തെളിയിക്കുന്നവർക്ക് മാത്രമേ ഈ ടീമിൽ ഇടമൊള്ളൂ. അർജന്റീനയെ പോലെ മികച്ച താര സാനിധ്യം എന്നതിൽ ഉപരി എല്ലാ പ്രവിശ്യവും ജർമ്മനി മികച്ച ഒരു ടീം വർക്ക് കാഴ്ച വെക്കാറുണ്ട് അത് തന്നെയാണ് അവർക്ക് 2014 കിരീടം നേടി കൊടുത്തതും. കോച്ച് ജോക്കിം ലോ കളിക്കാരേക്കാൾ കൂർമ്മ ബുദ്ധിയുള്ള കോച്ചാണ്. അത് കൊണ്ട് തന്നെയാണ് ആരാധകർ ജോകിം ലോക്ക് വേണ്ടി വാദിക്കാൻ കാരണവും. അവർ കാണുന്നത് തങ്ങളുടെ രാജ്യത്തിന് ജോകിം ലോയുടെ നേതൃത്വത്തിൽ രണ്ടാമതൊരു വേൾഡ് കപ്പാണ്. അത്കൊണ്ട് തന്നെ അവർ തങ്ങളുടെ കളിക്കാരെ സമ്മർദ്ദം ഒട്ടും തന്നെയില്ലാതെ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെയാവണം അവർ ഫിഫ റാങ്കിങ്ങിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. ലോകത്തിൽ ഏതൊരു മികച്ച ടീമിനെയും വെല്ലാൻ ഉള്ള പട ജോകിം ലോയുടെ അടുക്കൽ ഉണ്ട്. എന്നാൽ ടീമിൽ ചില കല്ലുകടികൾ ഉണ്ട് എന്നതും യാഥാർഥ്യം, തങ്ങളുടെ ഒന്നാം നമ്പർ കീപ്പറും ബയേൺ മ്യൂണിക്കിന്റെ ഫസ്റ്റ് ഇലവൺ പ്ലെയറുമായ മാനുവൽ ന്യുയർ പരിക്കിൽ നിന്നും പരിപൂർണ മുക്തനായിട്ടില്ല കൂടാതെ മികച്ച ഫോമിൽ കളിക്കുന്ന ലിയാർ സാനെക്ക് സെക്ഷൻ കിട്ടിയതുമില്ല. എന്നിരുന്നാലും ഉള്ളതിൽ വെച്ച മികച്ച ടീമിനെ തന്നെയാണ് കോച്ച് ജോകിം ലോ നിരത്തിയിട്ടുള്ളത്. മാനുവൽ ന്യുയറുടെ കുറവ് പരിഹരിക്കാൻ ബാർസലോണയുടെ ഒന്നാം നമ്പർ കീപ്പർ ടെർ സ്റ്റഗൻ ഉണ്ട് എന്നതും ആശ്വാസകരമായ കാര്യമാണ്. ആഴ്സണലിന്റെ മെസൂട് ഓസിൽ പി എസ ജി യുടെ ട്രാക്സ്ലെർ മാഞ്ചസ്റ്റർ സിറ്റിയുടെ ഗുൻഡോഗൻ ജുവന്റസിൽ നിന്നും സമി ഖേദിര റിയൽ മാഡ്രിഡ് മിഡ് ജനറൽ ടോണി ക്രൂസ് എന്നിവർ ചേരുമ്പോൾ ആദ്യ ഇലവൺ മികച്ചതാവു. ജർമനിയുടെ പ്രതിരോധ നിര പേരുകേട്ടത് തന്നെയാണ് ബോട്ടെങ്ങും റുഡിഗറും ഹമ്മെൽസും കിമ്മിച്ചും എല്ലാം ചേരുമ്പോൾ പ്രധിരോധം വന്മതിൽ ആകും. മുന്നേറ്റത്തിൽ മുള്ളേറും ഗോമസും ചേർന്നാൽ ഒരു അടാർ കോമ്പിനേഷൻ തന്നെ ആകും എന്ന് ഉറപ്പ്, അവരുടെ കൂട്ടത്തിൽ ഇളയവൻ മാർക്കോ റ്യുസും ഇറങ്ങിയേക്കും.അങ്ങനെ ജർമനി വരുകയാണ് രണ്ട് കോൺസെക്യൂട്ടീവ് വേൾഡ് കപ്പ് ലക്ഷ്യമിട്ട് ശാന്ത സുന്ദരമായ റഷ്യൻ മണ്ണിലേക്ക്.
  

 

    ശ്രദ്ധിക്കാം ഇവനെ  

 @  പേര് : ടിമോ വെർനെർ
 @  വയസ്സ് : 22 
 @  ക്ലബ് : ആർ ബി ലെപസീഗ് 
 @  2017  കോൺഫെഡറേഷൻ കപ്പ്
       ഗോൾഡൻ ബൂട്ട് വിന്നർ 
 @ ബുണ്ടസ്‌ലീഗയിൽ 150 മത്സരം 
      തികക്കുന്ന യങ് പ്ലയെർ                                                                               

Disclaimer : The data i provide above has been picked up from various sites.
So Please before reporting contact me, I am ready to reupload the content above
Contact Me : smvc1357@gmail.com 
CORNER KICK 
    THE DAILY SPORTS HUB

Comments